Friday, August 15, 2025

Mazhayethum munpe

 

Mazhayethum munpe

Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര
Film/album: മഴയെത്തും മുൻ‌പേ

ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു

വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു

വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു

കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു

(ആത്മാവിൻ ..)


കഥയറിയാതിന്നു സൂര്യൻ

സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)

അറിയാതെ ആരുമറിയാതെ

ചിരിതൂ‍കും താരകളറിയാതെ

അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ

യാമിനിയിൽ ദേവൻ മയങ്ങി

(ആത്മാവിൻ ..)


നന്ദനവനിയിലെ ഗായകൻ

ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)

വിടപറയും കാനനകന്യകളേ

അങ്ങകലേ നിങ്ങൾ കേട്ടുവോ

മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ

അലതല്ലും വിരഹഗാനം ...

(ആത്മാവിൻ ..) 




മുടിയനായ പുത്രൻ

 

Music: ജി ദേവരാജൻ
Lyricist: എൻ വി കുറുപ്പ്
Singer: കെ എസ് ജോർജ്
Raaga: ശങ്കരാഭരണം
Film/album: മുടിയനായ പുത്രൻ (നാടകം )

ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

 തെന്നലേ തെന്നലേ (2)

അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

 തെന്നലേ തെന്നലേ (2)


വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ

നിവരാനും നേരമില്ലാ തെന്നലേ (2)

ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ

ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ(2)  (ചില്ലിമുളം...)


അണിയുവാന്‍ തൂവേര്‍പ്പിൻ മണിമാല തന്നേക്കാം

അണയൂ നീ കനിവോലും തെന്നലേ (2)

തരിവളച്ചിരി പൊട്ടും കുളിർകൈയ്യില്‍ ചന്ദനവും

പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ (2)  (ചില്ലിമുളം...)

Tuesday, August 12, 2025

Enippadikal

 

Enippadikal

Music: ജി ദേവരാജൻ

Lyricist: വയലാർ രാമവർമ്മ

Singer:  കെ ജെ യേശുദാസ്

Film: ഏണിപ്പടികൾ

Year:  1973


                          

ഓ..

ഒന്നാം മാനം പൂമാനം

പിന്നത്തെ മാനം പൊന്മാനം

പൂമാനത്തിനും പൊന്മാനത്തിനും മീതേ

ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി

(ഒന്നാം..)


സ്വര്‍ണ്ണക്കൊടിമരം നട്ടുപിടിപ്പിച്ച

പൊന്നമ്പലത്തിന്റെ മിറ്റത്തുവെച്ചോ

പമ്പയാറ്റിന്‍കരെ പട്ടുവിതാനിച്ച

പന്തലിനുള്ളിലെ പന്തലില്‍ വെച്ചോ

നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിനു

നേരംവെളുക്കുമ്പം വേളി നാളെ

മാനം വെളുക്കുമ്പം വേളി ഓ..

(ഒന്നാം. )


എല്ലാരും മാനത്തു പൊന്‍പണം തീര്‍ക്കുമ്പോ

ഏനൊരു മൂക്കാണിമൂക്കുത്തി തീര്‍ക്കും

എല്ലാരും പെണ്ണിനെ മഞ്ചലില്‍ കേറ്റുമ്പം

ഏനെന്റെ മാലയെ തോണിയില്‍ കേറ്റും

ഓളം പൊതിയുമ്പം നാണം മുളക്കണ

തോണീലിരിക്കണമാല നാളെ

താലിപ്പൂചൂടണ മാല ഓ..

(ഒന്നാം..)..

Kathodu Kathoram

 


ചിത്രം : കാതോട് കാതോരം (1985)

സംഗീതം : ഭരതൻ

വരികൾ : ഒ എൻ വി കുറുപ്പ്

ആലാപനം : ലതിക



ലാലാല ലാ... ലാ... ല....

ആഹാഹ ആ... മന്ത്രം

ലാ... ലാ... ല...വിഷു പക്ഷി പോലെ....


കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം

ഈണത്തിൽ നീ ചൊല്ലി വിഷു പക്ഷി പോലെ....

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം

ഈണത്തില്‍ നീ ചൊല്ലി വിഷു പക്ഷി പോലെ....


കുറുമൊഴി കുറുകി കുറുകി നീ

ഉണരു വരിനെല്‍ കതിരിന്‍ പിരിയില്‍

അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍

കുലകള്‍ വെയിലില്‍ ഉലയെ

കുളിരു പെയ്തെളിയ കുഴലുമൂതി ഇനി കുറുമൊഴി ഇതിലേ വാ....

ആരോ പാടി പെയ്യുന്നു തേന്‍മഴകള്‍

ചിറകിൽ ഉയരും അഴകേ....

മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി 

തന്നൂ പൊന്നിന്‍ കനികള്‍....

(കാതോടു കാതോരം...)


തളിരിലെ പവിഴമുരുകുമീ

ഇലകള്‍ ഹരിതമണികള്‍ അണിയും

കരളിലെ പവിഴമുരുകി വേറെയൊരു

കരളിന്നിഴയില്‍ ഉറയും

കുളിരു പെയ്തെളിയ കുഴലുമൂതി ഇനി കുറുമൊഴി ഇതിലേ വാ....

ആരോ പാടി തേകുന്നു തേനലകള്‍

കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും

മന്ത്രം നീ ചൊല്ലി 

തന്നൂ പൊന്നിന്‍ കനികള്‍.......

(കാതോടു കാതോരം...)

Monday, August 11, 2025

ലോട്ടറി ടിക്കറ്റ്


 വരികൾ:ശ്രീകുമാരൻ തമ്പി 

ഗായകൻ: കെ ജെ യേശുദാസ്

ഫിലിം: ലോട്ടറി ടിക്കറ്റ്


മനോഹരി നിന്‍ മനോരഥത്തില്‍ 

മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍

മയങ്ങുന്ന മണിവര്‍ണ്ണനാരോ

ആരാ‍ധകനാണോ - ആരാധകനാണോ


ഹൃദയവതി നിന്‍ മധുരവനത്തിലെ

മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ

അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും

നുകരുവാന്‍ അനുവാദം തരികയില്ലേ

അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍

അതിലൊരു ശലഭമായ് ഞാന്‍ അമരും

(മനോഹരി..)


പ്രണയമയീ ....

പ്രണയമയി നിന്റെ കണിമുത്തുവീണയിലെ

സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ

അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍

അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും

ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍

ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍

ഒരു യുഗജേതാവായ് ഞാന്‍ വളരും

(മനോഹരി..)

ഭാര്യ

 

ചിത്രം : ഭാര്യ

സംഗീതം : എസ് പി വെങ്കടേഷ്

വരികൾ : ഷിബു ചക്രവർത്തി

ആലാപനം : കെ എസ് ചിത്ര



കണ്ണീര്‍പ്പുഴയുടെ കടവത്തെ കണിക്കൊന്ന

പിന്നെയും മലരണിഞ്ഞൂ പിന്നെയും

കണിമലരിതളേ ഉണരുണരെന്റെ

കണ്ണീര്‍മുത്തിനു കണികാണാന്‍

ആരീരോ ആരീരോ ആരീരാരോ.... (കണ്ണീര്‍...)


കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന്‍

പൊന്നു വേണം വയമ്പും വേണം

കണ്ണുറങ്ങി കനവു കാണാന്‍

പട്ടു കൊണ്ടു തൊട്ടില്‍ വേണം

താരാട്ടുപാട്ടു മൂളാന്‍ ചാരത്തമ്മ വേണം

ആലോലമാട്ടാനായ് അച്ഛന്‍ അരികെ വേണം

ആരീരോ ആരീരോ ആരീരാരോ.... (കണ്ണീര്‍...)


പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍

മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം

ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്

തിരുമുറ്റത്തൊരു പിച്ചകപ്പൂംപന്തല്‍ വേണം

കുട്ടിക്കുറുമ്പുകാട്ടി തട്ടിത്തടഞ്ഞു വീണാല്‍

മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മ വേണം

ആരീരോ ആരീരോ ആരീരാരോ...... (കണ്ണീര്‍...)

Saturday, April 22, 2023

Vaanam pole song lyrics

Vaanam pole song lyrics

Movie:Dosth (2001)
Director:Thulasidas 
Lyrics:S Ramesan Nair
Music Director: Vidyasagar 
Singers:Biju Narayanan, SP Balasubrahmanyam


Vaanam pole vaanam maathram
Daanam cheyyaan megham maathram
moham pole moham maathram
Sneham pole sneham maathram
Kaattum kadalum snehikkunnu
Mannum vinnum snehikkunnu
Manassum manassum snehikkunnu
do dosth do do dosth
do do do dosth do dosth

(Vaanam pole.....)

aa....thaka...aa....
kalakki
aa...aa......aa...tha
Entamo !
Odathandil kaattoothumpol oro paattille
Ormmacheppil thaalolikkaan kanneermuthille (2)
Akaleyaakaasha vrindaavanam avide snehodayam
madhuramee aathma bandhangalil amrutha chandrodayam aahaa
aa..kanneerilla oy nombaramilla
kaiyyum meyyum cherum neram kaattum mazhayum manjum verallaa
do dosth do do dosth
do do do dosth do dosth

(Vaanam pole.....)

Sneham peyyum manathille maayaa mazhavillu
Sneham kondee lokam vellaamennu pazhamchollu (2)
Hrudayam kaimaarum thaarangale udaya pushpaanjali
Iniyumonnaakum janmangale puthiya snehaanjali
Kanneerilla kanmashamilla
Mizhiyum manavum cherum neram avanum neeyum njaanum verallaa
do dosth do do dosth
do do do dosth do dosth

(Vaanam pole.....)