Monday, August 11, 2025

ലോട്ടറി ടിക്കറ്റ്


 വരികൾ:ശ്രീകുമാരൻ തമ്പി 

ഗായകൻ: കെ ജെ യേശുദാസ്

ഫിലിം: ലോട്ടറി ടിക്കറ്റ്


മനോഹരി നിന്‍ മനോരഥത്തില്‍ 

മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍

മയങ്ങുന്ന മണിവര്‍ണ്ണനാരോ

ആരാ‍ധകനാണോ - ആരാധകനാണോ


ഹൃദയവതി നിന്‍ മധുരവനത്തിലെ

മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ

അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും

നുകരുവാന്‍ അനുവാദം തരികയില്ലേ

അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍

അതിലൊരു ശലഭമായ് ഞാന്‍ അമരും

(മനോഹരി..)


പ്രണയമയീ ....

പ്രണയമയി നിന്റെ കണിമുത്തുവീണയിലെ

സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ

അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍

അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും

ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍

ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍

ഒരു യുഗജേതാവായ് ഞാന്‍ വളരും

(മനോഹരി..)

0 comments: